ബംഗളൂരു നഗരവികസന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ​താ​യി സം​സ്ഥാ​ന നി​യ​മ, പാ​ര്‍ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ല്‍ പ​റ​ഞ്ഞു.

263 കോ​ടി രൂ​പ ചെ​ല​വി​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി റെ​യി​ല്‍വേ ലെ​വ​ല്‍ ക്രോ​സി​ല്‍ അ​ധി​ക ര​ണ്ടു​വ​രി റെ​യി​ല്‍വേ മേ​ൽ​പാ​ല​വും ഐ.​ഒ.​സി ജ​ങ്​​ഷ​നി​ല്‍ എ​ലി​വേ​റ്റ​ഡ് റോ​ട്ട​റി മേ​ൽ​പാ​ല​വും നി​ര്‍മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു.

1,200 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ വൈ​റ്റ് ടോ​പ്പി​ങ്ങി​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി മു​ന്‍ വ​ര്‍ഷം തീ​രു​മാ​നി​ച്ച​താ​ണെ​ന്നും ഫ​ണ്ടി​ന്‍റെ അ​ഭാ​വം കാ​ര​ണം അം​ഗീ​കാ​രം വൈ​കി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2006ല്‍ ​ബി.​ബി.​എം.​പി പ​രി​ധി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യ 110 വി​ല്ലേ​ജു​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ ബം​ഗ​ളൂ​രു വാ​ട്ട​ര്‍ സ​പ്ലൈ ആ​ന്‍ഡ് സ്വീ​വ​റേ​ജ് ബോ​ര്‍ഡി​ന് (ബി.​ഡ​ബ്ല​യു.​എ​സ്.​എ​സ്.​ബി) ഭ​ര​ണാ​നു​മ​തി​യും ന​ല്‍കി.

ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ഹി​രേ​ബാ​ഗേ​വാ​ഡി​യി​ലെ 61 ത​ടാ​ക​ങ്ങ​ള്‍ 519.10 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കും. പു​തി​യ ഹാ​വേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഹോ​സ്റ്റ​ല്‍, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​യി 499 കോ​ടി രൂ​പ​യും മ​ന്ത്രി​സ​ഭ നീ​ക്കി​വെ​ച്ചു.

ചി​ക്ക​ബ​ല്ലാ​പു​ര ന​ന്ദി മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന് 810 കോ​ടി, യാ​ദ്ഗി​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന് 416 കോ​ടി, ചി​ക്ക​മ​ഗ​ളൂ​രു മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍ക്ക് 455 കോ​ടി എ​ന്നി​വ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ക​ര്‍ഷ​ക​ര്‍ അ​വ​രു​ടെ ഹ്ര​സ്വ​കാ​ല, ദീ​ര്‍ഘ​കാ​ല വാ​യ്പ​ക​ളു​ടെ മു​ത​ല്‍ തി​രി​കെ ന​ല്‍കി​യാ​ല്‍, തി​രി​ച്ച​ട​ക്കാ​ത്ത വാ​യ്പ​ക​ളു​ടെ 440.20 കോ​ടി രൂ​പ​യു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ ഗു​ല്‍ബ​ര്‍ഗ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് കാ​മ്പ​സി​ല്‍ 126.90 കോ​ടി രൂ​പ ചെ​ല​വി​ല്‍ 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യും നി​ര്‍മി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കി.

Tags:    
News Summary - Cabinet approves Bengaluru city development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.