ന്യൂഡൽഹി: കുവൈത്തുമായി ഗാർഹികത്തൊഴിൽ കരാറിന് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്ര ിസഭ അംഗീകാരം നൽകി. കുവൈത്തിൽ ഗാർഹികത്തൊഴിൽ ചെയ്യുന്ന സത്രീകളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷ, തൊഴിൽ സുതാര്യത, അവധി തുടങ്ങിയവ ഉറപ്പുവരുത്തുന്നതാണ് കരാറെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കരാർ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളുടേയും സംയുക്ത കമ്മിറ്റി രൂപവത്കരിക്കും. തനിയെ പുതുക്കാവുന്ന അഞ്ചുവർഷം കാലാവധിയുള്ളതാണ് കരാർ. ഒമ്പതു ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ ജോലിചെയ്യുന്നത്. ഇതിൽ 90,000 വനിതകളടക്കം മൂന്നു ലക്ഷം പേരാണ് ഗാർഹികത്തൊഴിൽ മേഖലയിലുള്ളത്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ 90 ലക്ഷം ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുവൈത്തുമായുള്ള കരാർ ധാരണപത്രം കഴിഞ്ഞ നവംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.