ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര കലഹം തുടരുന്നതിനിടെ മന്ത്രിസഭ വിപുലീകരണത്തിന് നീക്കമെന്ന് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ദീപാവലിക്ക് മുന്നോടിയായി സംസ്ഥാന മന്ത്രിസഭയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, നവംബർ രണ്ടിന് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാകും മന്ത്രിസഭ വിപുലീകരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹി സന്ദർശനത്തിൽ മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ അശോക് ഗെഹ്ലോട്ട് നിഷേധിച്ചിരുന്നു. മന്ത്രിസഭ പുനസംഘടന നടക്കുന്നതുവരെ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ജനങ്ങൾക്കിടയിൽ ശ്വാസം മുട്ടലിെൻറ അന്തരീക്ഷം ഉടലെടുത്തിട്ടുണ്ടെന്നും ജനങ്ങൾക്കിടയിലെ ഈ ഭീതി നീക്കാൻ പ്രധാനമന്ത്രി നേരന്ദ്രമോദി ശ്രമിക്കണമെന്നും ശനിയാഴ്ച ഗെഹ്ലോട്ട് പറഞ്ഞു. നിലവിലെ രാജ്യത്തെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗെഹ്ലോട്ടിെൻറ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ ചില വ്യക്തികളെ ലക്ഷ്യം വെക്കാൻ ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'അവർ എന്നാണോ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അന്നുമുതൽ പുതിയ സംസ്കാരം ആരംഭിച്ചു. ഇത് ദൗർഭാഗ്യകരമാണ്. ഇവിടെ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇൗ അന്തരീക്ഷം മോദി ഇല്ലാതാക്കണം' -ഗെഹ്ലോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.