ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ 67.59 ശതമാനം പോളിങ്

റാഞ്ചി:ഝാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 67.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 81 സീറ്റുകളില്‍ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 528 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇന്ന് ജനവിധി തേടിയവരിൽ നിരവധി പ്രമുഖരുമുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടിയത്.

ഒന്നാം ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതലുമുള്ളത് ജനറല്‍ സീറ്റുകളാണ്. എട്ടെണ്ണം പട്ടികവര്‍ഗ സീറ്റും മൂന്നെണ്ണം പട്ടികജാതി സീറ്റുമാണ്.മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. 2019ല്‍ ഝാർഖണ്ഡില്‍ 13 സീറ്റ് ജെ.എം.എമ്മും 12 സീറ്റ് ബി.ജെ.പിയും എട്ട് സീറ്റ് കോൺഗ്രസുമാണ് നേടിയത്.

ഝാർഖണ്ഡില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് രാജ് സിന്‍ഹ എം.എല്‍.എ പ്രതികരിച്ചു. ദന്‍ബാദ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് സിന്‍ഹ. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

Tags:    
News Summary - Jharkhand assembly elections: 67.59 percent polling in the second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.