കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ രണ്ടാം പ്രതി 12 വർഷത്തിനുശേഷം എൻ.െഎ.എ പ ിടിയിൽ. ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് സൗദി പെ ാലീസ് പിടികൂടി കയറ്റിവിട്ട കണ്ണൂർ ചെറുപറമ്പ ഉരകള്ളിയിൽ വീട്ടിൽ മുഹമ്മദ് അസ്ഹ റിനെയാണ് എൻ.െഎ.എ സംഘം ഡൽഹി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഡൽഹി കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ട്രാൻസിറ്റ് വാറൻറിൽ വെള്ളിയാഴ്ച വിമാനമാർഗം കൊച്ചിയിലെത്തിക്കും. എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങും. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും മൊഫ്യൂസിൽ സ്റ്റാൻഡിലും സ്ഫോടനം നടന്നത്.
മാറാട് കലാപക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുഖ്യപ്രതി തടിയൻറവിട നസീറിെൻറ മേൽനോട്ടത്തിൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു സ്ഫോടനമെന്ന് എൻ.െഎ.എ കണ്ടെത്തിയിരുന്നു. നാടുവിട്ട അസ്ഹറിനെയും എട്ടാം പ്രതി കൊയ്യം പെരുന്തലേരി പുതിയപുരയിൽ പി.പി. യൂസുഫിനെയും പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഇൻറർപോളിനെ സമീപിക്കുകയായിരുന്നു. ഒന്നാം പ്രതി തടിയൻറവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയും 2011ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നിവരെ വെറുതെവിടുകയും ചെയ്തു. മറ്റൊരു പ്രതി വിചാരണക്കുമുേമ്പ കശ്മീരിൽ െകാല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.