ശൈത്യകാലത്ത്​ കോവിഡി​െൻറ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന്​ നീതി ആയോഗ്​

ന്യൂഡൽഹി: ശൈത്യകാലത്ത്​ ഇന്ത്യയിൽ കോവിഡി​െൻറ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോൾ. കഴിഞ്ഞ മൂന്നാഴ്​ചയായി ഇന്ത്യയിൽ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രി ഹർഷ വർധനും ശൈത്യകാലത്ത്​ ഇന്ത്യയിൽ വീണ്ടും കോവിഡ്​ കേസുകൾ ഉയർന്നേക്കാമെന്ന്​ പറഞ്ഞിരുന്നു.

കോവിഡിനെതിരായ വാക്​സിൻ വന്നാൽ അത്​ ഇന്ത്യ മുഴുവൻ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. കഴിഞ്ഞ ദിവസം റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​ഫുട്​നിക്​ അഞ്ചിന്​ ഇന്ത്യയിൽ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 61,871 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 1,033 പേർ രോഗം ബാധിച്ച്​ മരിച്ചു. ​ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക്​ പിന്നിൽ രണ്ടാം സ്ഥാനത്താണ്​ ഇന്ത്യയിപ്പോൾ.

Tags:    
News Summary - Cannot rule out the possibility of a second wave of Covid-19 during winters, says NITI Aayog chief VK Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.