ബംഗളൂരു: കർണാടകയിലെ മണിപ്പാലിൽ നടന്ന വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ എം.എസ്. വിദ്യാർഥി കോട്ടയം ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ.ആർ. സൂര്യനാരായണൻ (26) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ് അപകടം.
മണിപ്പാൽ മെഡിക്കൽ കോളജ് റോഡിൽ സൂര്യനാരായണൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന മലയാളിയായ സംഗീത്, ഉത്തർപ്രദേശ് സ്വദേശി ദിവിത് സിങ് എന്നിവരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവിന്റെയും ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ ആൻഡ് സോണൽ മാനേജർ - (പുണെ) ടി.എം. മിനിയുടെയും മകനാണ് സൂര്യനാരായണൻ. സഹോദരൻ: എ.ആർ. സുദർശനൻ (എം.ബി.ബി.എസ്.വിദ്യാർഥി, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). സൂര്യയുടെ സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.