ബംഗളൂരു: ദാവൺഗരെ ജില്ലയിലെ ന്യാമതി ചിന്നികട്ടി ഗ്രാമത്തിൽ ബൊലെറോ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. ഭദ്രാവതി ചന്ദനക്കര സ്വദേശികളായ എം. മഞ്ജുനാഥ് (45), കെ. നാഗരാജ്(38), സി. ഗൗതം (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിർമാണത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയായിരുന്നുവെന്ന് ന്യാമതി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.