2050-ഓടെ രാജ്യത്ത് വയോധികരുടെ എണ്ണം ഇരട്ടിയാകും -യു.എൻ.എഫ്.പി.എ

ന്യൂഡൽഹി: ഇന്ത്യയിൽ വയോധികരുടെ ജനസംഖ്യ 2050-ഓടെ ഇരട്ടിയാകുമെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) ഇന്ത്യ മേധാവി ആൻഡ്രിയ വോജ്‌നാർ പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം, പാർപ്പിടം, പെൻഷൻ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2050-ൽ 60 വയസും അതിൽ കൂടുതലും പ്രായമുള്ള വ്യക്തികളുടെ എണ്ണം ഇരട്ടിയായി 346 ദശലക്ഷമായി ഉയരുമെന്ന് വോജ്‌നാർ പറഞ്ഞു. ഇന്ത്യയിലെ യുവജന ജനസംഖ്യ, പ്രായമായവരുടെ ജനസംഖ്യ, നഗരവൽക്കരണം, കുടിയേറ്റം, കാലാവസ്ഥ പ്രതിരോധം എന്നിവയുടെ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ 10 നും 19 നും ഇടയിൽ പ്രായമുള്ള 252 ദശലക്ഷം യുവജനങ്ങളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയോടൊപ്പം ജനസംഖ്യാശാസ്‌ത്രം വളരാനും അവസരം കൊടുക്കണമെന്ന് വോജ്‌നാർ പറഞ്ഞു.

ചേരികൾ വർധിക്കുക, വായു മലിനീകരണം, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്മാർട്ട് സിറ്റികൾ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവ അനിവാര്യമാണെന്ന് വോജ്‌നാർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം പ്രത്യുൽപാദനശേഷിയെ ബാധിക്കുകയും ഗർഭധാരണ സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയുടെ ആവശ്യകതയും രാജ്യത്ത് കുടിയേറ്റം നിയന്ത്രിക്കുന്നതിന് നടപടികൾ വേണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

Tags:    
News Summary - India's elderly population to double by 2050 - UNFPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.