ഗുവാഹതി: വയോധിക മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന മക്കൾ വർധിച്ചുവരുന്ന കാലത്ത് അസം നിയമസഭയിൽനിന്ന് മാതൃകാ നിയമനിർമാണം. സംസ്ഥാന സർക്കാർ ജീവനക്കാർ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും സംരക്ഷിക്കുന്നത് നിർബന്ധമാക്കിയാണ് വെള്ളിയാഴ്ച െഎകകണ്ഠ്യേന ബിൽ പാസാക്കിയത്.
ഏതെങ്കിലും ജീവനക്കാരൻ നിയമത്തിലെ വ്യവസ്ഥ ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്താൽ മാസ ശമ്പളത്തിെൻറ 10 ശതമാനം പിടിച്ചെടുത്ത് മാതാപിതാക്കളുടെയോ ഭിന്നശേഷിക്കാരായ സഹോദരങ്ങളുടെയോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ദ അസം എംേപ്ലായീസ് പാരൻറ്സ് റെസ്േപാൺസിബിലിറ്റി ആൻഡ് നോംസ് ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിങ് (പി.ആർ.എ.എൻ.എ.എം) 2017 എന്നാണ് ബില്ലിെൻറ പേര്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബിൽ പാസാക്കുന്നതെന്ന് അസം ധനമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഇത് ജീവനക്കാരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമല്ല. അവഗണിക്കപ്പെടുന്ന രക്ഷിതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ്. സംസ്ഥാനത്തെ പൊതു-സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സമാന ബിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.