ലഖ്നോ: കോവിഡ് പോസീറ്റീവാണെന്ന ഫലം ലഭിച്ചതിന് ശേഷം ഹാഥറസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ആം ആദ്മി പാർട്ടി നേതാവിനെതിരെ കേസെടുത്ത് യു.പി പൊലീസ്. ആം ആദ്മി പാർട്ടി ഡൽഹി കോണ്ട്ലി എം.എൽ.എ കുൽദീപ് കുമാറിനെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
കോവിഡ് പോസീറ്റീവാണെന്ന് അറിയിച്ച് അഞ്ചുദിവസത്തിന് ശേഷമാണ് കുൽദീപ് കുമാർ ഹാഥറസിലെത്തിയത്. ഹാഥറസ് സന്ദർശനത്തിെൻറ വിഡിയോ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 29നാണ് കുൽദീപ് കുമാർ താൻ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായും വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നുവെന്നും അറിയിച്ചത്. അടുത്ത് സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയരാകണമെന്നും കുൽദീപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഒക്ടോബർ നാലിന് കുൽദീപ് കുമാറും അനുയായികളും ഹാഥറസിലെത്തിയ വിഡിയോ ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റു ചെയ്തു. വിഡിയോയിൽ എം.എൽ.എയും സംഘവും പെൺകുട്ടിയുെട കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും അടുത്തിരുന്ന് ആശ്വസിപ്പിക്കുന്നതും കാണാം.
മറ്റൊരു ട്വീറ്റിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച എം.എൽ.എ, ഹാഥറസ് ഇരയുടെ കുടുംബം ഭയത്തിൻെറ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്നും ജനാധിപത്യവും ഭരണഘടനവും ഇവിടെ കൊലെചയ്യപ്പെട്ടിരിക്കുന്നുവെന്നും കുറിച്ചിരുന്നു. ഉത്തർപ്രദേശിൽ യോഗിയുടെ കാട്ടുനിയമമല്ലാതെ മറ്റൊരു നിയമവുമിെല്ലന്നും കുമാർ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ താൻ കോവിഡ് നെഗറ്റീവായെന്ന പരിശോധനാ ഫലം ലഭിച്ച ശേഷമാണ് ഹാഥറസിൽ പോയതെന്നും യു. പി പൊലീസ് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്നും കുൽദീപ് പ്രതികരിച്ചു. കോവിഡ് നെഗറ്റീവ് ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ കാണിച്ചു.
എന്നാൽ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാതെ അനുയായികൾക്കൊപ്പം ഹാഥറസിെലത്തിയത് പകർച്ചവ്യാധി നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംസ്ഥാനത്ത് ഹാഥറസ് സംഭവത്തെ തുടർന്ന് ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസ് 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.