റായ്പുർ: ഛത്തിസ്ഗഢിൽ ഭരണത്തുടർച്ച ഉറപ്പാക്കാൻ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക. ജാതി സെൻസസ് നടത്തുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കർഷക കടം വീണ്ടും എഴുതിത്തള്ളും. നെല്ലിന് താങ്ങുവില ക്വിന്റലിന് 3200 രൂപയാക്കും.
ബീഡിയുണ്ടാക്കാനുള്ള കാട്ടിൽനിന്നു ശേഖരിക്കുന്ന തേണ്ടു ഇലയുടെ സംഭരണവില 4000 രൂപയിൽനിന്ന് 6000 രൂപയായി ഉയർത്തും. പാചകവാതകത്തിന് 500 രൂപ സബ്സിഡി, അംഗൻവാടി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും വാഗ്ദാനങ്ങളിലുണ്ട്. മന്ത്രി മുഹമ്മദ് അക്ബറിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.