ന്യൂഡൽഹി: ജാതി സർട്ടിഫിക്കറ്റ് പരിശോധന ദ്രോഹിക്കാനുള്ള ഉപാധിയാകരുതെന്നും പട്ടിക വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയാനായി പല സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് പരിശോധന വൈകിപ്പിക്കുന്നതായും പട്ടിക ജാതി, പട്ടിക വർഗ ക്ഷേമത്തിനുള്ള പാർലമെൻറ് സമിതി.
സർക്കാർ/ പൊതുമേഖല ജീവനക്കാരുടെ ജാതി സർട്ടിഫിക്കറ്റ് ജോലിയിൽ ചേർന്ന് ആറ് മാസത്തിനകം പൂർത്തിയാക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്നും സമിതി ശിപാർശ ചെയ്തു. വിരമിക്കാനാകുന്ന ഘട്ടത്തിലാണ് മിക്ക സ്ഥാപനങ്ങളും ജാതി സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതെന്ന് സമിതി നിരീക്ഷിച്ചു. വിരമിക്കുന്ന സമയത്ത് സർട്ടിഫിക്കറ്റിലെ പ്രശ്നത്തിെൻറ ഉത്തരവാദിത്തം സ്ഥാപനത്തിനായിരിക്കും. 1995ന് മുമ്പ് സർവിസിൽ ചേർന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായില്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾ തടയരുതെന്നും സമതി സർക്കാറിനോട് ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.