ചെന്നൈ: ജാതിയുടെ പേരിലുള്ള ഉച്ചനീചത്വം നിലനിൽക്കുന്ന തമിഴ്നാട്ടിൽ ദളിതരെ ക്ഷേത്രത്തിൽ നിന്ന് അകറ്റാൻ സവർണ്ണർ ‘ജാതി മതിൽ’ പണിയുന്നു. തിരുവണ്ണാമലൈ ജില്ലയിലെ ഹരിഹര പക്കം പഞ്ചായത്തിലെ ചെയ്യാർ ഗ്രാമത്തിലാണ് നൂറ്റാണ്ടിെൻറ പെരുമയുള്ള അരുൾമികു തുളുക്കാന്തമൻ ക്ഷേത്രത്തിന് ചുറ്റും മതിൽ ഉയരുന്നത്. ക്ഷേത്രത്തിന് സമീപത്തെ നാമണ്ടി കോളനിയിൽ താമസിക്കുന്ന ദളിത് വിഭാഗത്തിെൻറ ദർശനം പോലും തടയാൻ ജാതി ഹിന്ദുക്കളായ വണ്ണിയാർമാരുടെ നേതൃത്വത്തിലാണ് സംഘടിത നീക്കം നടത്തുന്നത്.
വണ്ണിയാർ നേതാക്കൾ സമുദാംയാംഗങ്ങൾക്കിെട പണപ്പിരിവ് നടത്തി എല്ലാവരുടെയും പിന്തുണ ഉറപ്പാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻറ് ചാരിറ്റബിൾ എൻഡോവ്മെൻറ് വകുപ്പിെൻറ അധീനതിയിലാണ് ക്ഷേത്രം. ഗ്രാമത്തിലെ ഭൂരിഭാഗവും ജാതി ഹിന്ദുക്കളായ വണ്ണിയാർ സമുദായാംഗങ്ങളാണ്. താഴ്ന്ന ജാതിയിൽപെട്ടവർക്ക് തുളുകാന്തമൻ ക്ഷേത്രത്തിൽ ഇതുവരെ പ്രവേശനം അനുവദിച്ചിട്ടില്ല. ദളിതരിലെ ചിലർ വിദ്യാഭ്യാസം നേടുകയും സംഘടനാ ശക്തി ആർജ്ജിക്കുകയുംചെയ്തതോടെ ക്ഷേത്ര പ്രവേശനത്തിനായി അവകാശം ഉന്നയിച്ചു തുടങ്ങി. തങ്ങൾക്കു ക്ഷേത്രത്തിൽ പ്രാർഥിക്കാൻ അനുമതി േ തടി നാമണ്ടി കോളനിയിൽ താമസിക്കുന്ന ഒരു കൂട്ടം ദളിത് യുവാക്കൾ കഴിഞ്ഞവർഷം ആഗസ്റ്റ് 27ന് തിരുവണ്ണാമലൈ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയിരുന്നു.
ശക്തമായ രാഷ്ട്രീയ സമ്മർദ്ദവും നിയമപരമായ അവകാശവും അംഗീകരിക്കാൻ നിർബന്ധിതരായ ജില്ലാ ഭരണകൂടം കഴിഞ്ഞവർഷം ഒക്ടോബർ25ന് അറുപത് ദളിതർക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകി. എതിർപ്പുമായി ജാതിഹിന്ദുക്കൾ തെരുവിലിറങ്ങിയതോടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു ക്ഷേത്രം അടച്ചിടേണ്ടി വന്നു. എണ്ണത്തിൽ തുലോം കുറവായ ദളിതരോട് ഹരിഹരപക്കം പഞ്ചായത്ത് അധികൃതർക്കും അയിത്തമാണ്. ഭൂരിപക്ഷമായ വണ്ണിയാർ സമുദായത്തിനൊപ്പമാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് ദളിത് യുവാവായ മുരുകൻ പറയുന്നു. ‘‘ തങ്ങളുടെ ജന്മാഭിലാഷമായ ക്ഷേത്രപ്രവേശനം എന്നന്നേക്കുമായി തടയാൻ വണ്ണിയാർ സമുദായം ക്ഷേത്രത്തിനും ദളിത് കോളനിക്കും മധ്യേ മതിൽപണി തുടങ്ങി. തറ കെട്ടാൻ ജെ.സി.ബി ഉപയോഗിച്ചു കഴിഞ്ഞ ഞായറാഴ്ച്ച കുഴി എടുത്തു. ചുറ്റുമതിൽ നിർമ്മിക്കാനെന്ന വ്യാജേനയാണ് ജാതി മതിൽ ഉയരുന്നതെന്ന് മുരുകൻ പറയുന്നു. സംസ്ഥാന സർക്കാരിെൻറ മേൽനോട്ടത്തിലുള്ള ക്ഷേത്ത്രിത്തിെല നിർമ്മാണ പ്രവർത്തനങ്ങൾക്ക് അവരുടെ അനുമതിയും വാങ്ങിയിട്ടില്ല’’. മുരുകൻ പറഞ്ഞു. തമിഴ്നാട്ടിൽ മധുര ഉത്തപുരത്തെ സമാനമായ ജാതി മതിൽ ദേശീയ ശ്രദ്ധയാകർഷിച്ച ദളിത് ^ ഇടത് പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളെത്തുടർന്ന് പൊളിച്ചുമാേറ്റണ്ടി വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.