പശചിമ ബംഗാളിലെ മൃഗക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മണ്ഡലിനെ കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 10 വരെയാണ് ഇ.ഡി കസ്റ്റഡിയിൽവിട്ട് കോടതി ഉത്തരവായത്. ഇ.ഡിയുടെ ഹരജിയിൽ അർധരാത്രിയാണ് കോടതിവിധിയുണ്ടായത്. അനുബ്രത മണ്ഡലിനെ ചൊവ്വാഴ്ചയാണ് ഇ.ഡി പശ്ചിമ ബംഗാളിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്.
കേന്ദ്ര സേനയുടെ കനത്ത സുരക്ഷയിൽ വിമാനമാർഗം ഡൽഹിയിൽ എത്തിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ബിർഭും ജില്ലാ പ്രസിഡന്റും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയുമായ മണ്ഡലിനെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃഗക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് മണ്ഡൽ അന്വേഷണം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.