ചെന്നൈ: േമയ് മൂന്നിന് മുമ്പ് കാവേരി ജലവിനിയോഗ ബോർഡ് രൂപവത്കരിക്കണമെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിതുമായുള്ള കൂടിക്കാഴ്ചയിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയനേതാക്കൾ അന്ത്യശാസനം നൽകി. സുപ്രീംകോടതിയുടെ മുൻ വിധി സംബന്ധിച്ച് കേന്ദ്രം നൽകിയ വ്യക്തതഹരജി പിൻവലിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ കോൺഗ്രസ്, ഇടതുപക്ഷ, മറ്റ് ദ്രാവിഡ പാർട്ടികളുടെ സംയുക്തസംഘമാണ് ഗവർണർക്ക് നിവേദനം നൽകിയത്. ആറുദിവസം നീണ്ട കാവേരി രക്ഷായാത്ര കഴിഞ്ഞദിവസം സമാപിച്ചതിനുപിന്നാലെ ഡി.എം.കെ ആസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം ചേർന്ന ശേഷമാണ് രാജ്ഭവനിേലക്ക് പുറപ്പെട്ടത്. നാൽപത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്ക് ശേഷം രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട സ്റ്റാലിൻ അടുത്തഘട്ട സമരപരിപാടികളെക്കുറിച്ച് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് വ്യക്തമാക്കി. കാവേരിസമരത്തിൽ പ്രതിപക്ഷത്തെ െഎക്യപ്പെടുത്തിയുള്ള സ്റ്റാലിെൻറ രാഷ്ട്രീയനീക്കങ്ങൾ പളനിസാമി സർക്കാറിെന സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഇതിനിടെ തമിഴ്നാട്ടിൽ ശക്തിപ്രാപിച്ച കാവേരിസമരം വൈകാരികതലത്തിലേക്ക് മാറുകയാണ്. മുതിർന്ന തമിഴ്നേതാവ് വൈകോയുടെ ഭാര്യാസഹോദരൻ രാമാനുജത്തിെൻറ മകൻ വിരുതുനഗർ സ്വദേശിയായ ശരവണ സുരേഷ് (50) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കേറ്റ ഇയാൾ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാവേരി ജലവിനിേയാഗ ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇൗറോഡിൽ ഒരു യുവാവ് ആത്മഹത്യചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.