ന്യൂഡൽഹി: ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമർപ്പിച്ച സംഭാവനാ കണക്കുകളിൽ വൈരുദ്ധ്യമെന്ന് സെൻട്രൽ ബോർഡ് ഒാഫ് ഡയറക്റ്റ് ടാക്സസ്. ശരിയായ കണക്കുകൾ ബോധിപ്പിക്കാതിരുന്നത് ജനപ്രാതിനിധ്യ നിയമത്തിെൻറ ലംഘനമാണെന്നും സി.ബി.ഡി.റ്റി ചൂണ്ടിക്കാട്ടുന്നു.
2014-15 സാമ്പത്തിക വർഷത്തെ എ.എ.പിയുടെ സാമ്പത്തിക കണക്കുകൾ സംബന്ധിച്ച വിവരം നൽകാൻ സി.ബി.ഡി.റ്റി െചയർമാൻ സുശീൽ ചന്ദ്രൻ ജനുവരി മൂന്നിന് തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതിയോട് ആവശ്യപ്പെടുകയായിരുന്നു. എ.എ.പിക്ക് 13.16 കോടി രൂപ സംഭാവനയായി നൽകിയ മുഴുവൻ പേരുടെ വിവരങ്ങളും കൈമാറണമെന്നും സി.ബി.ഡി.റ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിക്ക് സംഭാവനകൾ ലഭിച്ചതിെൻറ കണക്കുകൾ സമർപ്പിച്ചതിൽ വൈരുദ്ധ്യമുണ്ടെന്ന് സി.ബി.ഡി.റ്റി കണ്ടെത്തി.
വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാറിനോ 20,000 രൂപയിൽ കൂടുതൽ സംഭാവനയായി ലഭിക്കുന്നുെണ്ടങ്കിൽ അത് വ്യക്തമാക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29(C)യിൽ പറയുന്നത്. ആം ആദ്മി പാർട്ടിക്ക് 20,000 ൽ കൂടുതൽ പണം സംഭാവനയായി നൽകിയ 450 പേരുടെ വിവരങ്ങൾ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ആം ആദ്മി പാർട്ടി നടത്തിയത് ഇതിെൻറ ലംഘനമാണെന്നും സി.ബി.ഡി.റ്റി ചൂണ്ടിക്കാട്ടുന്നു.
2015-16 സാമ്പത്തിക വർഷത്തിൽ എ.എ.പിക്ക് ലഭിച്ച 29.13 കോടിയുടെ സംഭാവന വിവരങ്ങളും പൂർണമായി നൽകിയിട്ടില്ല. എ.എ.പി നികുതിയടക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് കഴിഞ്ഞ നവംബറിൽ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 2015-^2016 കാലയളവിൽ 30.67 കോടി നികുതി അടക്കേണ്ടതുണ്ടെന്നും നോട്ടീസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.