1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ സി.ബി.ഐ കേസ്

മുംബൈ: വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സി.ബി.ഐ കേസെടുത്തു. 1200 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യാജരേഖ ചമച്ചുവെന്നും തെറ്റായ രേഖകൾ ഉണ്ടാക്കിയെന്നുമാണ് കേസ്.

നവ്‌തേക്കിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120- ബി, 466, 474, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2020 മുതൽ 2022 വരെ ജൽഗാവ് ആസ്ഥാനമായുള്ള ഭായിചന്ദ് ഹിരാചന്ദ് റെയ്‌സോണി ക്രെഡിറ്റ് സൊസൈറ്റിയിലെ 1,200 കോടി രൂപയുടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത് നവ്‌തേക്കായിരുന്നു.പുനെയിലെ ഭായിചന്ദ് ഹിരാചന്ദ് റെയ്സോണി ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ​അന്വേഷണത്തിന് 2021ൽ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു ഇവർ. കേസന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് ആഗസ്റ്റിലാണ് നവ്തേക്കിനെതിരെ പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

ഒരേ ദിവസം ഒരു കുറ്റകൃത്യത്തിന് കീഴിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുക, പരാതിക്കാരുടെ സാന്നിധ്യമില്ലാതെ ഒപ്പ് സമ്പാദിക്കുക തുടങ്ങിയ വ്യാജരേഖ ചമച്ച സംഭവങ്ങളിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ ഉൾപ്പെട്ടതായി പിന്നീട് കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - CBI books Maharashtra IPS for forgery in 1,200 crore scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.