പുണെയിൽ വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

പുണെ (മഹാരാഷ്ട്ര): പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് വീടുകളും കടയും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ജോഷി വാഡയിൽ പുലർച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ് അഗ്നിക്കിരയായത്.

മുന്നറിയിപ്പ് ലഭിച്ചയുടൻ അഗ്നിശമന സേനയുടെ അഞ്ച് ഫയർ എൻജിനുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് നാല് വശത്തുനിന്നും വെള്ളം തളിച്ച് തീ അണച്ചത്.

വീടുകളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്തതു കാരണം വലിയ ദുരന്തം ഒഴിവായി. അതേസമയം, തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടിത്ത കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പുണെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. 

Tags:    
News Summary - Massive fire in Pune: Five houses gutted, damage worth lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.