ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ: ഹരജി സുപ്രീംകോടതി പ​​രിഗണിക്കും

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. എത്രയും വേഗം ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സമയപരിധിക്കുള്ളിൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. വിഷയത്തിൽ എത്രയും വേഗം നടപടി വേണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കണമെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും 2023 ആഗസ്റ്റില്‍ സുപ്രീംകോടതി കേന്ദ്രത്തിന് കർശന നിർദേശം നൽകിയിരുന്നു.

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമ്മു കശ്മീരീന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനപദവി അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെ ശബ്ദമുയര്‍ത്തിയാണ് ഇത്തവണ ഉമർ അബ്ദുല്ല തെരഞ്ഞെടുപ്പ് നേരിട്ടത്. 2019ലാണ് കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടമായത്.

Tags:    
News Summary - Supreme Court agrees to hear plea seeking restoration of Jammu and Kashmir statehood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.