ന്യൂഡൽഹി: മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ. നിലവിൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60 ദിവസമാക്കി കുറക്കാനാണ് തീരുമാനം. നവംബർ 1 മുതലാണ് മാറ്റം നിലവിൽ വരിക.
2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ കാലയളവ്. എ.സി, നോൺ എ.സി കോച്ചുകൾ ഉൾപ്പെടെ എല്ലാ ക്ലാസ് യാത്രകളെയും മാറ്റം ബാധിക്കും. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിങ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിങ്ങുകളെ പുതിയ നിയമം ബാധിക്കില്ല.
താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള ട്രെയിനുകൾക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകൾക്കുള്ള ബുക്കിങ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.