യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും.

ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

റിസൾട്ട് ഡൗണ്‍ലോഡ് ചെയ്യാൻ

  • 1: ugcnet.nta.ac.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക
  • 2: ”UGC NET 2024 June Result” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  •  3: ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനന തീയതി എന്നിവ നൽകുക
  • 4: വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക
  • 5: സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
Tags:    
News Summary - UGC NET Result to be announced on 18 October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.