ന്യൂഡൽഹി: ഗാസിയാബാദിലെ സിമ്പാവോലി പഞ്ചസാര മിൽ കമ്പനി നടത്തിയ 109 കോടി രൂപയുടെ വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ്ങിെൻറ മരുമകനെതിരെ സി.ബി.െഎ കേസ്.
ഒാറിയൻറൽ ബാങ്ക് ഒാഫ് േകാമേഴ്സിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് 13 പേർക്കെതിരെയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. കമ്പനി ചെയർമാൻ ഗുർമീത്സിങ് മാൻ, െഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗുർപാൽ സിങ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഗുർപാൽ സിങ്ങാണ് അമരീന്ദറിെൻറ മരുമകൻ.സിമ്പാവോലി ഷുഗേഴ്സുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ സി.ബി.െഎ റെയ്ഡ് നടത്തി. രാജ്യത്തെതന്നെ ഏറ്റവും വലിയ പഞ്ചസാരമില്ലുകളിൽ ഒന്നാണ് യു.പിയിലെ സിമ്പാവോലി ഷുഗേഴ്്സ്.
2011ൽ 5200 കരിമ്പുകർഷകർക്ക് നൽകാൻ കമ്പനിക്ക് 148 കോടി രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചത്. 2012 മാർച്ചിന് മുമ്പുതന്നെ പണം കൊടുത്തെങ്കിലും അത് കർഷകർക്ക് കിട്ടിയില്ല. വായ്പത്തുക കമ്പനി അക്കൗണ്ടിലേക്ക് വകമാറ്റി. 2015ൽ ഇൗ അക്കൗണ്ട് നിഷ്ക്രിയമായി. 98 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി ബാങ്ക് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ, ഏതാനും മാസം മുമ്പ് മറ്റൊരു 110 കോടി രൂപ കൂടി ബാങ്ക് കമ്പനിക്ക് കൊടുത്തിരുന്നു. പഴയ വായ്പ തിരിച്ചടക്കുന്നതു സംബന്ധിച്ച ധാരണപ്രകാരമായിരുന്നു ഇത്. എന്നാൽ, 2016ൽ അതും കിട്ടാക്കടമായി. നീരവ് മോദിയുടെ 11,400 കോടി, വിക്രം കോത്താരിയുടെ 3700 കോടി, ദ്വാരകദാസ് സേഥിെൻറ 390 കോടി എന്നീ വായ്പതട്ടിപ്പുകൾക്കുപിന്നാലെയാണ് പഞ്ചസാര മില്ലിെൻറ വക 109 കോടിയുടെ തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.