ന്യൂഡൽഹി: ഉൗർജ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ കണക്കിൽകവിഞ്ഞ ബില്ലുകൾ കാണിച്ചതിന് ഗൗതം അദാനി ഗ്രൂപ്പിനെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ സി.ബി.െഎ തീരുമാനിച്ചു.
അദാനിക്കെതിരായ കേസ് അന്വേഷണത്തിെൻറ പുരോഗതി കഴിഞ്ഞ മാസം ഡൽഹി ഹൈകോടതി സി.ബി.െഎയോട് ആരാഞ്ഞിരുന്നു. അതിന് മറുപടിയായി സി.ബി.െഎ നൽകിയ സത്യവാങ്മൂലത്തിലാണ് സാേങ്കതിക തടസ്സത്താൽ അന്വേഷണത്തിന് കഴിയില്ലെന്ന് അറിയിച്ചത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് പൊതുതാൽപര്യഹരജികളിലാണ് ഡൽഹി ഹൈകോടതി തൽസ്ഥിതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര സർക്കാറിനു കീഴിലുള്ള ഉൗർജ വിതരണ പദ്ധതിയായതിനാൽ സംസ്ഥാന വിഷയങ്ങൾ തങ്ങളുടെ അന്വേഷണപരിധിയിൽ വരില്ലെന്ന സാേങ്കതിക തടസ്സവാദമാണ് സി.ബി.െഎ അറിയിച്ചിരിക്കുന്നത്. റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച പരാതിയുടെ വിശദാംശങ്ങളിലേക്ക് സി.ബി.െഎ കടന്നിട്ടില്ല. എന്നാൽ, സി.ബി.െഎ പ്രവർത്തിക്കുന്നതിന് അടിസ്ഥാനമായ ഡൽഹി പൊലീസ് നിയമപ്രകാരം ഇൗ സാേങ്കതിക തടസ്സവാദം ദുർബലമാണെന്ന് പൊതുതാൽപര്യഹരജിക്കാരായ കോമൺ കോസിെൻറയും സെൻറർ ഫോർ പബ്ലിക് ഇൻററസ്റ്റ് ലിറ്റിഗേഷൻ സെൻററിെൻറയും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മോദി സർക്കാർ അധികാരേമൽക്കുന്നതിന് അൽപം മുമ്പ് 2014 മേയിലാണ് അദാനി ഗ്രൂപ്പിന് റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് 5500 കോടി രൂപ പിഴ ചുമത്തിയത്. സി.ബി.െഎയുടെ പ്രാഥമിക അന്വേഷണം 2014 ജൂണിൽ രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമാക്കി വെക്കുകയായിരുന്നു.
അദാനി പവർ മഹാരാഷ്ട്ര, അദാനി പവർ രാജസ്ഥാൻ, മഹാരാഷ്ട്ര ഇൗസ്റ്റേൺ ഗ്രിഡ് പവർ ട്രാൻസ്മിഷൻ കമ്പനി എന്നീ അദാനിയുടെ മൂന്ന് സ്ഥാപനങ്ങൾ 3580 കോടിയുടെ ഉൗർജ ഉപകരണങ്ങൾ ചൈനയിൽനിന്നും കൊറിയയിൽനിന്നും ഇറക്കുമതി ചെയ്തപ്പോൾ അവ 9048 കോടി രൂപക്കുള്ളതാണെന്ന പെരുപ്പിച്ച കണക്ക് കാണിച്ചുവെന്ന് ഡി.ആർ.െഎ കണ്ടെത്തി. ഇതിെൻറ തുടർനടപടി എന്ന നിലയിൽ ഒരു മാസത്തിനുശേഷം സി.ബി.െഎ പ്രാഥമിക അന്വേഷണവും തുടങ്ങി. കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ കണക്കും പെരുപ്പിച്ച കണക്കും തമ്മിലുള്ള വ്യത്യാസമായ 5468 കോടി രൂപ യു.എ.ഇ കേന്ദ്രമായ ഇലക്ട്രോൺ ഇൻഫ്ര എന്ന കമ്പനി വലിച്ചെടുത്തുവെന്നും ഡി.ആർ.െഎ ആരോപിച്ചു.
ഇൗ യു.എ.ഇ കമ്പനിയുടെ ഉടമസ്ഥത ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി നയിക്കുന്ന മൊറീഷ്യസ് കേന്ദ്രമായ ഒരു ട്രസ്റ്റിലേക്കാണ് എത്തുന്നതെന്നും ഡി.ആർ.െഎ കണ്ടുപിടിച്ചു.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, വിജയ ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, കനറാ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകൾ കണക്ക് പെരുപ്പിച്ച ഇറക്കുമതിക്കായി അദാനി ഗ്രൂപ്പിന് വായ്പ നൽകിയിരുന്നോ എന്ന കാര്യം അന്വേഷിക്കാനുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ സി.ബി.െഎ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞ് 2015 ജൂലൈയിൽ അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് സി.ബി.െഎ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.