ന്യൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത് സന്യാസി അചാര്യ നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയും മറ്റ് രണ്ട് പേരുമാണ് കേസിലെ പ്രതികൾ. ക്രിമനൽ ഗൂഢാലോചന, ആതമഹത്യ പ്രേരണക്കുറ്റം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യു.പി സർക്കാറിന്‍റെ നിർദേശ പ്രകാരണമാണ് നരേന്ദ്ര ഗിരിയുടെ മരണത്തിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ സെപ്തംബർ 20ന് അലഹബാദിലെ ബാഗാംഭരി മഠത്തിലാണ് നരേന്ദ്ര ഗിരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. നരേന്ദ്ര ഗിരിയുടെ മരണത്തെ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതോടെ യു.പി സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടു. ആനന്ദ് ഗിരിക്ക് പുറമേ അലഹബാദ് ബാദേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി ആദ്യ തിവാരി മകൻ സന്ദീപ് തിവാരി എന്നിവരും കേസിൽ പ്രതികളാണ്.
നരേന്ദ്ര ഗിരിയുടെ ആത്മഹത്യ കുറിപ്പിലും ഈ മൂന്ന് പേരുകൾ പരാമർശിച്ചിരുന്നു. തുടർന്ന് മൂന്ന് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.