ന്യൂഡൽഹി: വിദേശനിയമങ്ങൾ ലംഘിച്ചതിന് എൻ.ഡി.ടി.വിക്കെതിരെ കേസുമായി സി.ബി.ഐ. സ്ഥാപനത്തിനും പ്രൊമോട്ടർമാരായ പ് രണോയ്് റോയ്, രാധിക റോയ്, സി.ഇ.ഒ വിക്രമാദിത്യ ചന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസ്.
2004 മുതൽ 2010 വരെയുള്ള കാലയളവിൽ 32 ഉപസ്ഥാപനങ്ങൾ എൻ.ഡി.വി രജിസ്റ്റർചെയ്തിട്ടുണ്ട്. ഹോളണ്ട്, യു.കെ, ദുബൈ, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാപനങ്ങളിൽ പലതും രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ സ്ഥാപനങ്ങളിലൂടെ വ്യവസായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്ന് കള്ളപ്പണം എത്തിക്കുന്നതിനുള്ള കടലാസ് കമ്പനികൾ മാത്രമാണ് ഇതെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.