മുംബൈ: മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തുന്ന കേസുകളിൽ സി.ബി.ഐ അനാവശ്യമായി ഇടപെടുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. കേസുകളിൽ അന്വേണം നടത്താൻ സി.ബി.ഐക്ക് നൽകിയ അനുമതി പിൻവലിച്ചതിലാണ് വിശദീകരണം. ദേശീയ താൽപര്യമുള്ള കേസുകൾ സി.ബി.ഐ അന്വേഷിക്കുക സ്വാഭാവികമാണ്. ഇത് സംസ്ഥാനം അംഗീകരിക്കുന്നുണ്ട്. എന്നാൽ, പൊലീസ് അന്വേഷണം നടത്തുന്ന കേസുകളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രക്കും പൊലീസിനും അവരുടേതായ അവകാശങ്ങളുണ്ട്. അതിലേക്ക് കടന്നുകയറാൻ ആരെങ്കിലും ശ്രമിച്ചാൽ സർക്കാറിന് ഇത്തരം തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര അനിൽ ദേശ്മുഖും സംസ്ഥാന സർക്കാറിെൻറ തീരുമാനത്തെ ന്യായീകരിച്ചിരുന്നു.
സി.ബി.ഐ ദുരുപയോഗം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയെ ചിലർ രാഷ്ട്രീയ നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. യു.പിയിൽ ടി.ആർ.പി തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് സി.ബി.ഐക്ക് കൈമാറിയത് രാഷ്ട്രീയലക്ഷ്യങ്ങൾക്കാണെന്ന് ദേശ്മുഖ് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.