ന്യൂഡൽഹി: സി.ബി.െഎ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ അന്വേഷണംനേരിടുന്ന സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ നവംബർ ഒന്നുവരെ അറസ്റ്റ്ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി. അസ്താനയുടെ വിശ്വസ്തനായ ഡിവൈ.എസ്.പി ദേവേന്ദർ കുമാറിനെ സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ നിർദേശപ്രകാരം നേരേത്ത അറസ്റ്റു ചെയ്തിരുന്നു.
ഇത്തേുടർന്ന് അസ്താന തന്നെയാണ് അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ഹൈകോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യുന്നതിൽനിന്ന് പരിരക്ഷ നൽകുന്ന കാലാവധി ഇതു രണ്ടാം തവണയാണ് നീട്ടുന്നത്. എഫ്.െഎ.ആർ അസാധുവാക്കണമെന്ന അസ്താനയുടെയും മറ്റും അപേക്ഷയിന്മേൽ മറുപടി ഫയൽ ചെയ്യാത്തതിന് സി.ബി.െഎയെ ഹൈകോടതി വിമർശിച്ചു.
വ്യാഴാഴ്ചക്കകം മറുപടി നൽകിയിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാംസ കയറ്റുമതിക്കാരൻ െമായിൻ ഖുറേഷിയുടെ ഇടനിലക്കാരൻ സതീഷ് സനയിൽനിന്ന് കേസൊതുക്കാൻ രണ്ടുകോടി കോഴ വാങ്ങിയെന്ന ആരോപണമാണ് അസ്താന നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.