ചിദംബരത്തിന്‍റെ വീട്ടിൽ റെയ്ഡ്: സി.ബി.ഐക്ക് പിന്നിൽ മോദിയെന്ന് രാമസ്വാമി

ചെന്നൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്‍റെയും മകൻ കാർത്തിയുടെയും ചെന്നൈയിലെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിനെതിരെ തമിഴ്നാട് നിയമസഭ കക്ഷി നേതാവ് കെ.ആർ രാമസ്വാമി.  റെയ്ഡിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ടെന്ന് രാമസ്വാമി ആരോപിച്ചു.

റെയ്ഡിന്‍റെ ഉത്തരവാദിത്തം നരേന്ദ്ര മോദി സർക്കാറിനാണ്. ചിദംബരത്തെ മാത്രം ലക്ഷ്യമിട്ടാണ് റെയ്ഡ് നടന്നത്. മോദിക്ക് വേണ്ടി സി.ബി.ഐ സംവിധാനം പ്രവർത്തിക്കുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും രാമസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ചിദംബരത്തിന്‍റെയും മകൻ കാർത്തിയുടെയും ചെന്നൈയിലെ വസതികളിലാണ് രാവിലെ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഇതുകൂടാതെ ചെന്നൈയിൽ 14 സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. 2008ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നതിന് കാർത്തിയുടെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ നടപടി.

 

 

 

Tags:    
News Summary - CBI raids: Chidambaram loyalist Ramaswamy asserts BJP 'conspiracy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.