ന്യൂഡൽഹി: ഡൽഹി സെക്രേട്ടറിയറ്റ് ഉൾപ്പെടെ ആറിടങ്ങളിൽ വ്യാഴാഴ്ച സി.ബി.െഎ റെയ്ഡ് നടത്തി. ഡൽഹിയിലെ ആശുപത്രികളിൽ സുരക്ഷയുമായി ബന്ധപ്പെട്ട് മുൻ ആരോഗ്യ സെക്രട്ടറി തരുൺ സീം പണം ചെലവഴിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സർക്കാറിെൻറ 10 കോടി രൂപ തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുരക്ഷ ഏജൻസികളെ കരാറു നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളും തരുണിെൻറ ഓഫിസും വീടുമടക്കം ആറോളം സ്ഥലങ്ങളും സി.ബി.െഎ പരിശോധിച്ചു. ഐ.ആർ.എസ് ഓഫിസറായ തരുൺ സീമിനെ കെജ്രിവാളാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചിരുന്നത്. രണ്ടാം തവണയാണ് ഡൽഹി സെക്രേട്ടറിയറ്റിൽ സി.ബി.െഎ റെയ്്്ഡ് നടത്തുന്നത്. കേന്ദ്ര സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഡൽഹി സർക്കാറിനെതിരെ ബി.ജെ.പി സി.ബി.െഎയെ ഉപയോഗിച്ച് പകപോക്കുകയാണെന്ന ആരോപണം കഴിഞ്ഞ റെയ്ഡിനെതിരെ ആം ആദ്മി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.