ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫീസുകളിലും അടക്കം ഒമ്പതിടത്ത് സി.ബി.ഐ റെയ്ഡ്. ഡൽഹി, മുംബൈ, ചെന്നൈ ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഡൽഹിയിലെയും ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും മുംബൈയിലുമാണ് ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. ഏഴിടത്തും ഒരേ സമയമാണ് സി.ബി.ഐ സംഘത്തിന്‍റെ റെയ്ഡ്.
കാർത്തി ചിദംബരത്തിന്‍റെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം.
പഞ്ചാബിലെ ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരന്മാർക്ക് വിസ സൗകര്യമൊരുക്കാൻ 50 ലക്ഷം രൂപ അനധികൃതമായി തട്ടിയെടുത്തുവെന്നാണ് കാർത്തിക്കിനെതിരെയുള്ള ആരോപണം.
എയർസെൽ മാക്സിസ് അഴിമതിക്കേസിൽ പി. ചിദംബരവും മകൻ കാർത്തി ചിദംബരവും പ്രതികളാണ്. മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവിസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.