ടി.ആർ.പി തട്ടിപ്പിൽ സി.ബി.ഐ കേസെടുത്തു

ന്യൂഡൽഹി: ഉത്തർപ്രദേശിലും ചാനലുകളുടെ ടി.ആർ.പി തട്ടിപ്പുമായി ബന്ധപ്പെട്ട്​ കേസ്​. യു.പി പൊലീസാണ്​ തട്ടിപ്പിൽ ആദ്യം കേസെടുത്തത്​. ഇതിന്​ പിന്നാലെ സർക്കാർ സി.ബി.ഐ അന്വേഷണത്തിന്​ ശിപാർശ ചെയ്യുകയായിരുന്നു.

യു.പി സർക്കാറി​െൻറ ശിപാർശ ലഭിച്ച്​ 24 മണിക്കൂറിനകം കേന്ദ്രസർക്കാർ സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിട്ടു. ഗോൾഡൻ റാബിറ്റ്​ കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനം നൽകിയ പരാതിയിലാണ്​ തട്ടിപ്പിൽ കേസെടുത്തിരിക്കുന്നത്​. സി.ബി.ഐ കേസിലെ പ്രഥമവിവര റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്​.

നേരത്തെ മഹാരാഷ്​ട്ര പൊലീസും ടി.ആർ.പി തട്ടിപ്പിൽ കേസെടുത്തിരുന്നു. റിപബ്ലിക്​ ടി.വി ഉൾപ്പടെ മൂന്ന്​ ചാനലുകൾ തട്ടിപ്പ്​ നടത്തിയെന്ന്​ ആരോപിച്ചായിരുന്നു കേസ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.