പാട്ന: യു.ജി.സി നെറ്റ് ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘത്തെ ബിഹാറിൽ ആക്രമിച്ചു. നവാഡ ജില്ലയിലെ ഗ്രാമീണരാണ് സംഘത്തെ ആക്രമിച്ചത്.
സംഭവത്തിൽ നാലുപേരെ നവാഡ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ അന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണർ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 200 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോണുകളിൽ ചിത്രീകരിച്ച വിഡിയോകളിൽനിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്നും നാലു പേരെ അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഓഫിസർ അംബരീഷ് രാഹുൽ പറഞ്ഞു. വനിത കോൺസ്റ്റബ്ൾ ഉൾപ്പെടെ അഞ്ചുപേരാണ് സി.ബി.ഐ സംഘത്തിലുണ്ടായിരുന്നത്.
സംഘത്തിന്‍റെ വാഹനവും അക്രമികൾ തകർത്തു. ജൂണ്‍ 18ന് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ റദ്ദാക്കിയതായി ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിക്കുകയായിരുന്നു. ഒ.എം.ആര്‍ പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.