ഞങ്ങൾ മണിപ്പൂർ എന്ന് പറയുമ്പോൾ അദ്ദേഹം കരുതിയത് കരീന കപൂർ എന്നാണ്; മോദിയെ ട്രോളി കോൺഗ്രസ്

ന്യൂഡൽഹി: കപൂർ കുടുംബവുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് കോൺഗ്രസ്. 'ഞങ്ങൾ മണിപ്പൂർ എന്ന് പറയുമ്പോൾ മോദി ചിന്തിക്കുന്നത് കരീന കപൂർ എന്നാണ്​' -ഇതായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പരിഹാസം.

കലാപബാധിത മേഖലയായ മണിപ്പൂർ മോദി അവഗണിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഒരു വർഷം മുമ്പ് സംസ്ഥാനത്ത് നടന്ന വംശീയ കലാപത്തിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ ​പ്രധാനമന്ത്രി തയാറായില്ല എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നിരന്തരം ഉന്നയിക്കുന്ന ആരോപണം.

ചൊവ്വാഴ്ചയാണ് മോദിയെ രാജ് കപൂർ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാൻ കരീന കപൂർ, കരീഷ്മ കപൂർ, രൺബീർ കപൂർ, ആലിയ ഭട്ട്, റിദ്ദിമ കപൂർ സാഹ്നി, നീതു കപൂർ, ആദർ ജെയിൻ, അർമാൻ ജെയിൻ എന്നിവരടങ്ങുന്ന സംഘം എത്തിയത്. ഇവർ മോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

രാജ് കപൂറിന്റെ പേരക്കുട്ടിയായ കരീന കപൂർ ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് എത്തിയത്. മോദിക്കൊപ്പമുള്ള നിരവധി ഫോട്ടോകളും കരീന പുറത്തുവിട്ടു. കരീനയുടെ മക്കൾക്ക് മോദി ഓട്ടോഗ്രാഫ് നൽകുന്നതാണ് അതിലൊരു ചിത്രം. ഡിസംബർ 13ന് രാജ് കപൂറി​ന്റെ 100ാം ജൻമ വാർഷികത്തോടനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - We said Manipur, he thought Kareena Kapoor: Congress on PM meeting Kapoors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.