ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ എൽ.കെ. അദ്വാനിക്കും മറ്റുമെതിരായ ക്രിമിനൽ ഗൂഢാലോചനക്കേസ് പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധിയിൽ അന്വേഷണ ഏജൻസിയായ സി.ബി.െഎക്ക് സുപ്രീംകോടതിയുടെ കടുത്ത വിമർശനം.
രാജ്യത്തിെൻറ ഭരണഘടനയിലെ മതേതരസങ്കൽപങ്ങളെ പിടിച്ചുകുലുക്കിയ കേസ് നടന്നത് കാൽനൂറ്റാണ്ട് മുമ്പാണ്. എന്നാൽ, പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തത് പ്രധാനമായും സി.ബി.െഎയുടെ പ്രവർത്തനരീതികൊണ്ടാണെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രതികളുടെ കുറ്റവിചാരണ ഒന്നിച്ചുനടത്താൻ കഴിയാത്തത്, എളുപ്പം പരിഹരിച്ചെടുക്കാവുന്ന സാേങ്കതിക പിഴവിെൻറ പേരുപറഞ്ഞുള്ള നീക്കങ്ങൾ എന്നിവ കോടതി എടുത്തുപറഞ്ഞു. ഇനിയും ഒേട്ടറെ സാക്ഷികളുടെ വിസ്താരം ബാക്കിയാണ്. സി.ബി.െഎയും മറ്റും പലവട്ടം കേസ് നീട്ടിക്കൊണ്ടുപോയി. റായ്ബറേലി കോടതി ജഡ്ജിയെ നിരവധി തവണ മാറ്റി. അതുകൊണ്ട് നിശ്ചയിച്ച സമയത്തൊന്നും കേസെടുക്കാൻ കഴിഞ്ഞില്ല.
കാൽനൂറ്റാണ്ട് കടന്നുപോയിട്ടും പ്രതികളുടെ മൗലികാവകാശം ഹനിക്കപ്പെടാതെ നോക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.