ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇൗ വർഷത്തെ വിജയം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ വിജയ ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 82.02 ശതമാനമായിരുന്നു.
97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനത്തും 89 ശതമാനം നേടിയ ഡൽഹി മൂന്നാം സ്ഥാനത്തുമെത്തി. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇൗ വർഷം മികച്ച വിജയം സ്വന്തമാക്കിയത്. 88.31 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 78.99 ശതമാനം ആൺകുട്ടികളാണ് വിജയം നേടിയത്.
500ൽ 499 മാർക്ക് നേടി ഗാസിയബാദിൽ നിന്നുള്ള മേഘന ശ്രീവാസ്തവ ഒന്നാം റാങ്ക് നേടി. ഗാസിയബാദിൽ നിന്ന് തന്നെയുള്ള അനുഷ്ക ചന്ദ്രക്കാണ് രണ്ടാം റാങ്ക്. 498 മാർക്കാണ് അനുഷ്ക നേടിയത്. മൂന്നാം റാങ്കിന് ഏഴ് പേർ അർഹരായി. ജയ്പുർ, ലുധിയാന, ഹരിദ്വാർ, നോയിഡ, മീററ്റ് എന്നിവടങ്ങളിൽ നിന്നുള്ള ഒാരോ വിദ്യാർഥികളും ഗാസിയാബാദിൽ നിന്നുള്ള രണ്ട് വിദ്യാർഥികളുമാണ് മൂന്നാം റാങ്കിന് അർഹരായത്.
പരീക്ഷഫലം ലഭിക്കുന്നതിനായി:http://cbse.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.