ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു ഇക്കേണാമിക്സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകൾ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തെ തുടർന്നാണ് നടപടി. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. ചൊവ്വാഴ്ച നടത്തിയ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയും ഇന്ന് നടത്തിയ പത്താം ക്ലാസ് കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.
സി.ബി.എസ്.ഇ പരീക്ഷ ചോദ്യപേപ്പറുകളുടെ ഉളടക്കം ചോർന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോർഡിെൻറ വിശ്വസ്യതയും കുട്ടികളുടെ നൻമയും ഉയർത്തി പിടിക്കുന്നതിന് വേണ്ടി പരീക്ഷകൾ റദ്ദാക്കുകയാണെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരിക്കുന്നത്. എന്നാൽ സർക്കുലറിൽ പുതുക്കിയ തിയതി സംബന്ധിച്ച പരാമർശമില്ല. ഒരാഴ്ചക്കുള്ളിൽ പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചോദ്യപേപ്പർ ചോർന്നുവെന്ന് വിവരം മുമ്പ് സി.ബി.എസ്.ഇ നിഷേധിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശങ്ങൾ തെറ്റായിരുന്നെന്നുമാണ് സി.ബി.എസ്.ഇയുടെ മുൻ നിലപാട്. എന്നാൽ പിന്നീട് നടത്തിയ അന്വേഷത്തിനൊടുവിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
അതേ സമയം ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിനെ വിളിച്ച് അതൃപ്തിയറിച്ചു. ചോദ്യപേപ്പർ ചോർന്ന സംഭവം ഡൽഹി പൊലീസ് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.