സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ ക​ടും​വെ​ട്ട്​; മ​തേ​ത​ര​ത്വ​വും ദേ​ശീ​യ​ത​യും പു​റ​ത്ത്​

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​തി​​െൻറ മ​റ​പി​ടി​ച്ച്​ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ പാ​ഠ​പു​സ്​​ത​ക​ത്തി​ൽ  നി​ന്ന്​ പു​റ​ത്താ​ക്കി  കേ​ന്ദ്രസർക്കാർ. മ​തേ​ത​ര​ത്വം, ദേ​ശീ​യ​ത എ​ന്നി​വ​ക്കു​പു​റ​മെ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ പാ​ഠ​ഭാ​ഗ​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ച​വ​യി​ൽ​പ്പെ​ടു​ന്നു. ഒ​ന്നാം മോ​ദി​സ​ർ​ക്കാ​റി​​​െൻറ പ്ര​ധാ​ന മ​ണ്ട​ത്ത​മാ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന നോ​ട്ടു​നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും ഒ​ഴി​വാ​ക്കി​യ​തി​ൽ  ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. 

സി.​ബി.​എ​സ്.​ഇ ഒ​മ്പ​തു​ മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള സി​ല​ബ​സി​​െൻറ 30 ശ​ത​മാ​നം​ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്നാ​ണ്​​ ക​ഴി​ഞ്ഞ ദി​വ​സം മാ​ന​വ​ശേ​ഷി വി​ക​സ​ന​മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​രി​യാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​മ്പ​താം ക്ലാ​സ് സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണ്​ ‘ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ’, ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ്വ​ഭാ​വം’ എ​ന്നി​വ. പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ നി​ന്ന് ‘ജ​നാ​ധി​പ​ത്യ​വും നാ​നാ​ത്വ​വും’, ‘ജാ​തി, മ​തം, ലിം​ഗം’, ‘ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള വെ​ല്ലു​വി​ളി​ക​ൾ’, ‘വ​നം- വ​ന്യ​ജീ​വി’ എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ്​ നീ​ക്കി​യ​ത്. 

11ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, ദേ​ശീ​യ​ത, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നി​വ​യും നീ​ക്കി.11ാം ക്ലാ​സി​ലെ ബി​സി​ന​സ് സ്​​റ്റ​ഡീ​സി​ൽ നി​ന്നാ​ണ്​ ജി.​എ​സ്.​ടി​യെ കു​റി​ച്ചു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്. 12ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പു​സ്​​ത​ക​ത്തി​ൽ​ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം എ​ന്ന ഭാ​ഗ​ത്തു​നി​ന്ന് പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, മ്യാ​ന്മ​ർ എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം എ​ന്ന ഭാ​ഗ​വും ഒ​ഴി​വാ​ക്കി. 

സ​മ​കാ​ലി​ക ലോ​ക​ത്തി​ലെ സു​ര​ക്ഷ, പാ​രി​സ്ഥി​തി​ക, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ, ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക​വും പു​തി​യ​തു​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ തു​ട​ങ്ങി നാ​ലു പാ​ഠ​ഭാ​ഗ​ങ്ങ​ൾ, കൊ​ളോ​ണി​യ​ലി​സം എ​ന്നി​വ​യും നീ​ക്കി​യി​ട്ടു​ണ്ട്. 12ാം ക്ലാ​സി​ലെ ബി​സി​ന​സ് സ്​​റ്റ​ഡീ​സി​ൽ​നി​ന്നാ​ണ്​ നോ​ട്ടു​​നി​രോ​ധ​ത്തെ കു​റി​ച്ചു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്. 
 

Tags:    
News Summary - cbse syllabus: revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.