ന്യൂഡൽഹി: നോയിഡയിൽ സോഫ്റ്റ്വെയർ എൻജീനിയറെ അക്രമി പിന്തുടർന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാർട്ടമെൻറിലെ പാർക്കിങ് സ്ഥലത്ത്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ബുധനാഴ്ച പുലർച്ചെ 6:45നാണ് സംഭവമുണ്ടായത്.
ശതാബ്ദി റെയിൽ വിഹാർ കോപ്ലക്സിലെ സെക്ടർ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുേമ്പാൾ അപാർട്ട്മെൻറിലെ പാർക്കിങ് ഏരിയയിൽ അഞ്ജലിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാർട്ട്മെൻറിലെ സി.സി.ടി.വി കാമറകളിൽ നടത്തിയ പരിശോധനയിൽ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിെൻറയും വെടിയുതിർക്കുന്നതിെൻറയും ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അഞ്ജലിയുടെ രക്ഷിതാക്കൾ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയിൽ ജോലി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.