അശ്ലീല വിഡിയോ: എസ്​.ഐ.ടി അന്വേഷണത്തിൽ വിശ്വാസമില്ലെന്ന്​ യുവതി

ബം​ഗ​ളൂ​രു: മു​ൻ​മ​ന്ത്രി ര​മേ​ശ്​ ജാ​ർ​ക്കി​ഹോ​ളി ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല വി​ഡി​യോ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ (എ​സ്.​െ​എ.​ടി) വി​ശ്വാ​സ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​ക്ക്​ ക​ത്ത​യ​ച്ചു. ത​െൻറ എ​തി​ർ​പ​ക്ഷ​ത്തു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വ്​ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ യു​വ​തി ക​ത്തി​ൽ ആ​രോ​പി​ച്ചു.

മാ​താ​പി​താ​ക്ക​ളെ ര​മേ​ശ്​ ജാ​ർ​ക്കി​ഹോ​ളി പാ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ​ക്കു​റി​ച്ച്​ അ​വ​ർ​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു. സാ​ധ്യ​മാ​വു​ന്ന വ​ഴി​ക​ളി​ലൂ​ടെ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ട​വ​ർ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​ന്നെ പ​ര​സ്യ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​മേ​ശ്​ ജാ​ർ​ക്കി​ഹോ​ളി​യും സ​ർ​ക്കാ​റും നി​ർ​ദേ​ശി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്​ നീ​ങ്ങു​ന്ന​തെന്നും യു​വ​തി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - CD episode Woman doubts credibility of SIT investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.