കശ്മീർ: ജമ്മു കശ്മീരിെല പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താ െൻറ വെടിവെപ്പ്. മൂന്നു ദിവസത്തിനിടെ ഏഴാം തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. വെടിവെപ്പിൽ ആളപായങ്ങളൊന്നുമില്ല.
2018ൽ ജമ്മു കശ്മീരിൽ 2,936 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തെ കണക്ക് പ്രകാരം കരാർ ലംഘനം ഏറ്റവും രൂക്ഷമായതും കഴിഞ്ഞ വർഷമാണ്. വെടിവെപ്പിൽ 61 പേർ മരിക്കുകയും 250 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.