ന്യൂഡൽഹി: കേരളത്തിൽനിന്നു നീറ്റ് പി.ജി പരീക്ഷക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിനകത്ത് തന്നെ അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉറപ്പുനൽകിയതായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ ‘എക്സി’ൽ കുറിച്ചു. തിങ്കളാഴ്ചയോടെ ദേശീയ പരീക്ഷാ ബോർഡ് ഇക്കാര്യം വിദ്യാർഥികളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേരളത്തിൽനിന്നുള്ള എം.പിമാരുടെ സംഘം നദ്ദയെ കണ്ട് ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. എം.പിമാരായ അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശശി തരൂർ, ആന്‍റോ ആന്‍റണി, ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൂടാതെ രാജീവ് ചന്ദ്രശേഖർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ മന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.