ന്യൂഡൽഹി: കേന്ദ്ര നിർേദശം പാലിക്കാത്ത 1,900ഒാളം സന്നദ്ധസംഘടനകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. വിദേശ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ നിയമാനുസൃതമാക്കാനുള്ള മന്ത്രാലയത്തിെൻറ നിർേദശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. വിദേശ സംഭാവന നിയമപ്രകാരം രജിസ്റ്റർ ചെയ്ത 2,025 സന്നദ്ധസംഘടനകളോട് ജൂൺ ഏഴിന് ബാങ്ക് അക്കൗണ്ടുകൾ കുറ്റമറ്റതാക്കാൻ മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനോട് ഭൂരിപക്ഷം സംഘടനകളും പ്രതികരിക്കാത്തതിനെ തുടർന്നാണ് നടപടിക്കൊരുങ്ങുന്നത്.
സന്നദ്ധസംഘടനകൾക്കയച്ച നോട്ടീസിൽ ബാങ്ക് അക്കൗണ്ടുകൾ ഉടൻ നിയമാനുസൃതമാക്കിയില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധസംഘടനകൾ അവരുടെ അക്കൗണ്ടുകൾ ഒാഡിറ്റിങ്ങിന് വിേധയമാക്കാനും വരവു ചെലവ് കണക്കുകൾ സർക്കാറിനെ അറിയിക്കാനും നിർദേശമുണ്ട്. ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തികവർഷത്തിലെ കണക്കാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.