ന്യൂഡൽഹി: മൂന്നാം കോവിഡ് തരംഗത്തെത്തുടർന്ന് അടച്ച സ്കൂളുകൾ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ ഇറക്കി.
വിദ്യാലയങ്ങളിൽ ശുചീകരണം ഉറപ്പുവരുത്തണം. കുറഞ്ഞത് ആറടി അകലത്തിൽ വേണം ഇരിപ്പിടം അനുവദിക്കാൻ. അസംബ്ലി, സ്റ്റാഫ് റൂം, ഉച്ചഭക്ഷണ സമയത്ത് അടക്കം മുഴുവൻ സമയവും സാമൂഹിക അകലം ഉറപ്പുവരുത്തണം. മാസ്ക് നിർബന്ധമാക്കണം. സാമൂഹിക അകലം പാലിക്കാൻ സൗകര്യമില്ലെങ്കിൽ സ്കൂളുകൾ പരിപാടികൾ സംഘടിപ്പിക്കരുത്. രക്ഷിതാക്കളുടെ അനുവാദത്തോടെ വീടുകളിലിരുന്ന് പഠിക്കാൻ തയാറായ വിദ്യാർഥികൾക്ക് അനുമതി നൽകണം.
ഹാജറുകളിൽ ഇളവ് നൽകണം.ഹോസ്റ്റലുകളിലും സാമൂഹിക അകലം പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുന്‍കരുതലുകള്‍, ടൈംടേബിള്‍, മൂല്യനിർണയം, കുട്ടികളുടെ മാനസികാരോഗ്യം എന്നിവ കണക്കിലെടുത്ത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് കേന്ദ്രം മാർഗനിർദേശം തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.