ന്യൂഡൽഹി: വിവാദമായ പൗരത്വ േഭദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനു മുന്നോടിയായി രാജ്യത്തെ മുസ്ലിം ഇതര അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് കുടിയേറി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് തുടങ്ങി 13 സംസ്ഥാനങ്ങളിൽ അഭയാർഥികളായി കഴിയുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികളിൽനിന്നാണ് പൗരത്വത്തിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലിംകൾ അല്ലാത്തവർക്കാണ് അപേക്ഷിക്കാൻ അർഹതയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 1955െല പൗരത്വ നിയമത്തിന് കീഴിൽ, 2009ൽ രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
എന്നാൽ, രാജ്യത്ത് പൗരത്വ നിയമം ഉടൻ നടപ്പാക്കില്ലെന്നായിരുന്നു നേരേത്ത കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നത്. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലെ (സി.എ.എ) ചട്ടങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.