ഡൽഹി: ബീഹാറിൽ മൂന്ന് ഘട്ടങ്ങളായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ 30,000 കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കാൻ കേന്ദ്രം നിർദേശം നൽകി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നത് ഉറപ്പാക്കാൻ കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 300 കമ്പനികളെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) 80, കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് 70, സശസ്ത്ര സീമാ ബൽ (SSB) 70, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്‌എഫ്) 50, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) 30 എന്നിങ്ങനെയാണ് സൈനികരെ വിട്ടുനൽകുക. ഒരു കമ്പനിയിൽ 100 ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.'മൊത്തം 300 കമ്പനികൾ സിഎപിഎഫുകളിലെയും ആർപിഎഫിലെയും 30,000 ത്തോളം ഉദ്യോഗസ്ഥരെ അതിർത്തികളിൽ നിന്ന് ഉൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്ന് ഉടൻ പിൻവലിക്കാനും വിന്യസിക്കാനുള്ള ഉത്തരവിട്ടിട്ടുണ്ട്'-മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.