ന്യൂഡൽഹി: രണ്ടു ഭീകര സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിച്ചു. ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. ജമ്മു-കശ്മീർ ഗസ്നവി ഫോഴ്സ്, പഞ്ചാബിലെ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്നിവയെയാണ് നിരോധിച്ചത്. 2021ലെ പഞ്ചാബ് പൊലീസ് ഇൻറലിജൻസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ പാകിസ്താനിലെ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ് സന്ധു എന്ന റിന്ദയെയാണ് ഭീകരനായി പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിക്കുന്ന 54ാമത്തെ വ്യക്തിയാണ് റിന്ദ. ഭീകര സംഘടനകളായ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹർകത്തുൽ ജിഹാദെ ഇസ്ലാമി, തഹ്രീകുൽ മുജാഹിദീൻ എന്നിവയിൽ അംഗങ്ങളായവരെ ഉപയോഗപ്പെടുത്തി രൂപവത്കരിച്ച ജമ്മു-കശ്മീർ ഗസ്നവി ഫോഴ്സ് നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്-ആയുധം കടത്ത്, ഭീകരാക്രമണം തുടങ്ങിയവയിൽ ഏർപ്പെടുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2011ൽ രൂപംകൊണ്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ഖലിസ്ഥാൻ വാദമുയർത്തി പഞ്ചാബിൽ വിഘടിത, ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.