ചണ്ഡിഗഢ്: അയോധ്യ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെ ആരോപണവുമായി ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. സുപ്രീം കോടതിയിലെ ജഡ്ജിമാർ അയോധ്യ കേസ് വൈകിപ്പിക്കുകയാണെന്നായിരുന്നു ആർ.എസ്.എസ് നേതാവിെൻറ ആരോപണം.
നരേന്ദ്രമോദി സർക്കാർ അയോധ്യയിൽ രാമക്ഷേത്രത്തിനായി നിയമ നിർമാണം നടത്താനൊരുങ്ങുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായുള്ള പെരുമാറ്റചട്ടം കാരണമാണ് ഇക്കാര്യത്തിൽ മൗനം പാലിച്ചത്. നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായി ബെഞ്ച് കേസിെൻറ വാദം കേൾക്കൽ ജനവരിയിലേക്ക് നീട്ടി വച്ചിരിക്കുകയാണ്. ആ മൂന്നംഗ ബെഞ്ചാണ് കേസ് വൈകിക്കുന്നതും നിഷേധിക്കുന്നതും അനാദരവ് കാണിക്കുന്നതും- ഇന്ദ്രേഷ് കുമാർ ആരോപിച്ചു.
പഞ്ചാബിൽ ഒരുസെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
125 കോടി ജനങ്ങൾക്കും അവരുടെ പേരറിയാമെന്നതിനാൽ താൻ പേര് പറയുന്നില്ല. നീതി നൽകാൻ തയ്യാറല്ലെങ്കിൽ ജഡ്ജിയായി തുടരണോ അതോ രാജി വെച്ചൊഴിയണോ എന്ന് അവർ ചിന്തിക്കണമെന്നും ഇേന്ദ്രഷ് കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.