ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി.
വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാം:
- വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ കൈവശമുള്ളതുമായ പ്രായപൂർത്തിയാകാത്തവർ.
- കുടുംബത്തിലെ അംഗത്തിെൻറ മരണം പോലുള്ള ദുരന്തങ്ങൾ മൂലം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾ.
- ജീവിതപങ്കാളിയിൽ ഒരാൾ ഒസിഐ കാർഡ് ഉടമയും മറ്റൊരാൾ ഇന്ത്യൻ പൗരനുമായ ഇന്ത്യയിൽ സ്ഥിര താമസ അനുവാദമുള്ള ദമ്പതികൾ.
- ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന, ഒ.സി.ഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.