ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി 894 കോടി രൂപ ധനസഹായം കേന്ദ്രം അനുവദിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലക്കായി ഇതുവരെ അനുവദിച്ച തുകകളിൽ ഏറ്റവും ഉയർന്ന തുകയാണിതെന്ന് ഉത്തരാഖണ്ഡിലെ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ സോണിക്ക പറഞ്ഞു. 2019-20 ൽ സംസ്ഥാനത്തിന് 652.49 കോടി രൂപയും 2020-21 ൽ 561.63 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു.
ആരോഗ്യമേഖലയിൽ പുതിയ വികസനങ്ങൾ നടത്താനും പാതിവഴിയിലായ പദ്ധതികൾ പൂർത്തീകരിക്കാനും ഇൗ ഫണ്ടുപയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ പുതിയ നിയമനം നടത്തും. 104 മെഡിക്കൽ ഹെൽപ്ലൈനുകളും 54 ഡെലിവറി പോയിൻറുകളും 29 ഫസ്റ്റ് റഫറൽ യൂനിറ്റുകളും സ്ഥാപിക്കും.
ഹരിദ്വാർ, ഉത്തർകാശി, പൗരി, ഉദം സിങ് നഗർ, തെഹ്രി ഗർവാൾ എന്നീ അഞ്ച് ജില്ലകളിലാണ് ആദ്യ റഫറൽ യൂനിറ്റുകൾ സ്ഥാപിക്കുക.108 ആംബുലൻസ് പദ്ധതിയിൽ 132 പുതിയ ആംബുലൻസുകളും വാങ്ങാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.